ഡൽഹിയിൽ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു 
India

ഡൽഹിയിൽ യുവാവിനെ വെടിവെച്ച് കൊന്നു; രണ്ട് പേർക്ക് പരിക്ക്

നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

10 റൗണ്ട് വെടിവെപ്പുണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ട ദീപക് ശര്‍മയുടെ ശരീരത്തില്‍ നാല് തവണ വെടിയേറ്റു. ദീപക്കിന്റെ സുഹൃത്ത് നരേന്ദ്രയ്ക്കും സൂരജ് എന്ന ആള്‍ക്കുമാണ് പരിക്കേറ്റത്.

ദീപക്കും സഹോദരനും കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് പാര്‍ക്കിന് അടുത്തായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ആ സമയത്ത് നരേന്ദ്രയും സൂരജും അവിടേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്രനേയും സൂരജിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'