ഗര്‍വിത് സിങ് ഗ്യാരി, നന്ദിനി കശ്യപ്  ഇന്‍സ്റ്റഗ്രാം
India

ഷൂട്ടിങുമായി ബന്ധപ്പെട്ട് തര്‍ക്കം, യൂട്യൂബര്‍മാരായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു ചാടിയ യുട്യൂബര്‍മാരായ യുവാവും യുവതിയും മരിച്ചു. ഗര്‍വിത് സിങ് ഗ്യാരി (25), നന്ദിനി കശ്യപ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ലിവ്ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ച ഇവര്‍ ഷൂട്ടിങിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്നാണ് വിവരം. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ഗര്‍വിതും നന്ദിനിയും അവരുടെ ടീമിനൊപ്പം ഡെറാഡൂണില്‍നിന്നും ഹരിയാനിലെ ബഹദൂര്‍ഗഡിലേക്ക് താമസം മാറിയത്. റുഹീല റെസിഡന്‍സിയുടെ ഏഴാം നിലയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്കെടുത്ത് അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നു രാവിലെ ആറു മണിയോടെയാണ് ആത്മഹത്യ. ഷൂട്ടിങ്ങിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് ഇരുവരും ഫ്‌ളാറ്റിലെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT