ഇസഡ്-മോര്‍ ടണല്‍ ഒമർ അബ്ദുള്ള എക്സിൽ പങ്കുവെച്ച ചിത്രം
India

തന്ത്രപ്രധാനം, ലഡാക്ക് മേഖലയിലേക്ക് സുഗമമായ കണക്ടിവിറ്റി; ഇസഡ്-മോര്‍ ടണല്‍ നാളെ തുറക്കും, പ്രധാന സവിശേഷത- വിഡിയോ

ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം നാളെ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം നാളെ. ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാനും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.

ഇസഡ്-മോര്‍ ടണലിന്റെ നീളം എത്ര?

ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയില്‍ നിര്‍മ്മിച്ച 6.5 കിലോമീറ്റര്‍ നീളമുള്ള, രണ്ട് വരി റോഡ് തുരങ്കമാണ് ഇസഡ്-മോര്‍ തുരങ്കം. പ്രധാന തുരങ്കത്തിന് 10.8 മീറ്റര്‍ നീളമുണ്ട്. അതില്‍ 7.5 മീറ്റര്‍ നീളമുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണല്‍ ആണ് പ്രത്യേകത. 8.3 മീറ്റര്‍ നീളമുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷന്‍ ടണല്‍, 110 മീറ്ററും 270 മീറ്ററും നീളമുള്ള പ്രധാന കല്‍വെര്‍ട്ടുകള്‍, 30 മീറ്ററുള്ള ഒരു ചെറിയ കല്‍വെര്‍ട്ട് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എന്തുകൊണ്ടാണ് ഇതിന് ഇസഡ്-മോര്‍ എന്ന് പേരിട്ടത്?

ആകൃതി കാരണമാണ് ടണലിന് ഇസഡ്-മോര്‍ എന്ന പേര് ലഭിച്ചത്. ഇസഡ് ആകൃതിയിലാണ് ടണല്‍. ഹിന്ദിയില്‍ തിരിവ് എന്നര്‍ത്ഥത്തിലാണ് മോര്‍ എന്ന പേര് കൂടി ചേര്‍ത്തത്.

പദ്ധതിയുടെ ചെലവ്:

2,680 കോടി രൂപയ്ക്കാണ് ടണല്‍ നിര്‍മ്മിച്ചത്

ഇസഡ്-മോറിന്റെ ആകാശ ദൃശ്യം

എന്തുകൊണ്ടാണ് ഇത് നിര്‍മ്മിച്ചത്?

മുമ്പ് ഉപയോഗിച്ചിരുന്ന റോഡ് ഹിമപാതങ്ങള്‍ക്ക് സാധ്യതയുള്ളതായിരുന്നു. എല്ലാ കാലാവസ്ഥയിലും സോനാമാര്‍ഗിലേക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ഇസഡ്-മോര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍പത്തെ റോഡിലെ മണിക്കൂറുകള്‍ നീണ്ട യാത്രയെ അപേക്ഷിച്ച് തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ഏകദേശം 15 മിനിറ്റ് മാത്രം മതി. സോജി-ലാ ടണലിന് സമീപമാണിത്. ശ്രീനഗര്‍-ലേ ഹൈവേയിലെ ഈ ടണല്‍ കാര്‍ഗില്‍, ലഡാക്ക് മേഖലയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവയിലേക്ക് വര്‍ഷം മുഴുവനും കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസഡ് മോർ ടണലിന് മുന്നിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ

പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം

ലഡാക്കിലേക്കുള്ള ചരക്കുകളുടെയും പ്രതിരോധ ലോജിസ്റ്റിക്‌സിന്റെയും നീക്കത്തിന് സോജില ടണല്‍ പ്രദേശം പ്രധാനമാണ്. അമിതമായ മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ലഡാക്ക് അപ്രാപ്യമാണ്. സോജില പാസ് അടക്കുന്നതിനും കാരണമാകാറുണ്ട്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിലൂടെ ഇസഡ്-മോര്‍ ടണല്‍ പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് എവിടേക്കാണ് ?

നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സോജില ടണലുമായി ഇസഡ്- മോര്‍ ബന്ധിപ്പിക്കും. സോജില ചുരം മുറിച്ചുകടന്ന് ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ എത്താനാണ് സോജില ടണല്‍. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് സോജില തുരങ്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT