ജനസംഖ്യാ മാറ്റം നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് | പ്രതീകാത്മക ചിത്രം  AI Generated
India

'അനധികൃത കുടിയേറ്റത്തിനെതിരെ സീറോ ടോളറന്‍സ്'; ജനസംഖ്യാ മാറ്റം നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

രാജ്യത്തെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാ മാറ്റങ്ങള്‍, അതിനുള്ള കാരണങ്ങള്‍, സുരക്ഷാ വെല്ലുവിളികള്‍ എന്നിവ സമിതി വിശദമായി പഠിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി : രാജ്യത്തെ അസ്വാഭാവിക ജനസംഖ്യാ മാറ്റം പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റവും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും രാജ്യത്തിന്റെ ജനസംഖ്യയെ ബാധിക്കുന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സമിതിയുടെ രൂപീകരണമെന്നും നിയമവിരുദ്ധ കുടിയേറ്റങ്ങളുമായും മറ്റ് അസാധാരണ കാരണങ്ങളുമായും ബന്ധപ്പെട്ട ജനസംഖ്യാ മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആഭ്യന്തര മന്ത്രി എക്‌സില്‍ കുറിച്ചു.

റിട്ടയേര്‍ഡ് ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവോലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യേഗസ്ഥരായ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഷാമിക രവി എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അമിത് ഷാ അറിയിച്ചു. സെന്‍സസ് കമ്മീഷണറും സമിതിയുടെ ഭാഗമാകും.

രാജ്യത്തെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാ മാറ്റങ്ങള്‍, അതിനുള്ള കാരണങ്ങള്‍, സുരക്ഷാ വെല്ലുവിളികള്‍ എന്നിവ സമിതി വിശദമായി പഠിക്കും. അനധികൃത നുഴഞ്ഞു കയറ്റം രാജ്യത്തിനു വെല്ലുവിളിയാണെന്നും അതു നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

'ഡെമോഗ്രഫി മിഷന്‍' എന്ന ആശയം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ 'സ്മാര്‍ട്ട് ബോര്‍ഡര്‍' സംവിധാനം നടപ്പാക്കി അനധികൃത പ്രവേശനം പൂര്‍ണമായും തടയുകയാണ് ലക്ഷ്യമെന്നും അമിത് ഷാ മുമ്പ് പറഞ്ഞിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ 'കൃത്രിമ ജനസംഖ്യാ മാറ്റ ശ്രമങ്ങളെ' പരാജയപ്പെടുത്താനാണ് പുതിയ പദ്ധതികളെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം.

രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കുള്ള പര്യടനവും സുരക്ഷാ അവലോകന യോഗങ്ങളും അമിത് ഷാ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാങ്കേതിക നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

'ജനസംഖ്യാപരമായ മാറ്റം' എന്ന അമിത് ഷായുടെ പ്രയോഗം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മത-സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷം ആരേപിച്ചു. എന്നാല്‍ ദേശീയ സുരക്ഷ ഉറപ്പാക്കാനാണ് നടപടികളെന്നും, അനധികൃത കുടിയേറ്റത്തിനെതിരെ 'സീറോ ടോളറന്‍സ്' നയമാണ് സര്‍ക്കാരിനുള്ളതെന്നും ബിജെപി വിശദീകരിച്ചു.

'Zero tolerance against illegal immigration'; Home Ministry appoints high-level committee to monitor demographic shifts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ കുഞ്ഞിന്റെ കൈപിടിച്ച്, ‘ഈ കൈ ഞാൻ വിടില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; ഹർഷിന

അഡാക്കിൽ ജോലി നേടാം; എട്ടാം ക്ലാസ്,ഐടിഐ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

'അഴിമതി ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം'; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

അന്‍സിബ വന്നത് ഞാന്‍ മാറിക്കൊടുത്ത സീറ്റില്‍; ആളുകള്‍ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്താതെ പരിഹരിക്കണം: രമേഷ് പിഷാരടി

വാങ്ങിയ കാര്‍ പത്തുലക്ഷത്തിന് മുകളിലാണോ?; റീഫണ്ട് ക്ലെയിം ചെയ്യാം, നിയമം പറയുന്നത്

SCROLL FOR NEXT