പ്രതീകാത്മക ചിത്രം 
India

അച്ഛനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം, ഫോണ്‍ കോളിലെ ശബ്ദത്തില്‍ സംശയം; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കുടുങ്ങി

അച്ഛന്റെ കൈയില്‍ നിന്ന് പണം തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അച്ഛന്റെ കൈയില്‍ നിന്ന് പണം തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍. അച്ഛന്റെ കൈയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട 27കാരനാണ് പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണ് സംഭവം. എഫ്‌സിഐയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് മകന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. തുടര്‍ന്ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തന്നെ കബളിപ്പിച്ച് 50000 രൂപ ചിലര്‍ തട്ടിയെടുത്തു എന്ന് കുടുംബാംഗങ്ങളോട് 27കാരന്‍ പറഞ്ഞതാണ് തട്ടിപ്പിന്റെ തുടക്കമെന്ന് പൊലീസ് പറയുന്നു. ബാങ്കില്‍ പോകുന്നു എന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ പിന്നീട് കാണാതെയാകുന്നു. രാത്രി വൈകിയ വേളയിലും വീട്ടില്‍ തിരിച്ചെത്താതായതോടെ യുവാവിന്റെ അച്ഛന്‍ നിംത പൊലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. 

മണിക്കൂറുകള്‍ക്ക് ശേഷം മകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു കോള്‍ അച്ഛന് വന്നു. മകനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഫോണിന്റെ മറുതലയ്ക്കല്‍ ഉളളയാള്‍ പറഞ്ഞത്. മകനെ വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവര്‍ വീണ്ടും അച്ഛനെ ഫോണില്‍ വിളിച്ചു. ഇത്തവണ ഫോണ്‍ എടുത്ത അച്ഛന് കോളിലെ ശബ്ദത്തില്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ലോക്കേഷന്‍ അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസുകാര്‍ ന്യൂ ടൗണിലെ ഹോട്ടലില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പൊലീസുകാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ കൈയോടെ പിടികൂടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി