India

അജ്മല്‍ കസബിന്റെ ചരമവാര്‍ഷികം  ആചരിക്കുന്നവരെ വെടിവെച്ച് കൊല്ലണം: കര്‍ണാടക ഗവര്‍ണര്‍ 

മുംബൈ ഭീകാരക്രമണത്തിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുംബൈ ഭീകാരക്രമണത്തിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല രംഗത്ത്. തീവ്രവാദകേസുകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവരുടെ കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെയാണ് കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് വാജുഭായ് വാലയുടെ പരാമര്‍ശം. മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനായിരുന്നു അജ്മല്‍ കസബ്. വിചാരണയ്ക്കു പിന്നാലെ ഇയാളെ തൂക്കികൊല്ലുകയായിരുന്നു.

അജ്മല്‍ കസബിന്റെ വിചാരണ പൂര്‍ത്തിയാക്കി അയാള്‍ക്ക് കൊലക്കയര്‍ നല്‍കാന്‍ കാലതാമസം നേരിട്ടതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി. ഇത്തരക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. മാത്രമല്ല, ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണവും നടത്തണം. ഭീകരരോട് ഒരു ദയയും കാട്ടേണ്ട കാര്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി