ന്യൂഡെല്‍ഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ രണ്ടുപേര്‍ക്ക് ജെയ്പൂരിലെ എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ കുറ്റക്കാരാണെന്നുള്ള കോടതി വിധി വന്നത്.
കേസിലെ വേറൊരു പ്രതിയായ സ്വാമി അസീമാന്ദയെ കോടതി വെറുതെ വിടുകയും പ്രതിയായ സുനില്‍ ജോഷി നേരത്തേ കൊല്ലപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. രാജസ്ഥാന് ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 459 രേഖകള്‍ പരിശോധിച്ച കോടതി 149 സാക്ഷികളെയാണ് വിസ്തരിച്ചത്.
ഗൂഡാലോചന, മതവിദ്വേഷം പ്രചരിപ്പിക്കല്‍, സ്ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയ കുറ്റങ്ങാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 2007 ഒക്ടോബര്‍ 11ന് ഖ്വാജാ മൊയ്തീന് ചിസ്തിയുടെ ദര്‍ഗയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ മൂന്ന് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates