India

അടുത്ത തെരഞ്ഞടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാനില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ല - വിവിധ പാര്‍ട്ടികളില്‍ നിന്നായി ഓഫറുകളുണ്ട് - പട്‌നാ സാഹിബ് മണ്ഡലത്തില്‍ നിന്ന് മത്സരരംഗത്തുണ്ടാവുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റുപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സിന്‍ഹ തെരഞ്ഞടുപ്പ് രംഗത്ത് സജീവമാകുമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മോദി സര്‍ക്കാരില്‍ നിന്നും അവഗണന നേരിടുന്ന പശ്ചാത്തലത്തിലാണ് സിന്‍ഹയുടെ തീരുമാനം.

വിവിധ പാര്‍ട്ടികളില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അടുത്ത തെരഞ്ഞടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായോ, അല്ലെങ്കില്‍ മറ്റുപാര്‍ട്ടി ചിഹ്നത്തിലോ, സ്വതന്ത്രനായോ ജനവിധി തേടും. നിലവിലെ മണ്ഡലമായ ബീഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തില്‍ നിന്നും തന്നെയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ അവസാന നിമിഷം വരെ തനിക്ക് സീറ്റ് ലഭിക്കില്ലെന്നായിരുന്നു കിംവദന്തികള്‍. എന്നാല്‍ അവസാനം താന്‍ തന്നെയാണ് ആ സീറ്റില്‍  മത്സരിച്ചത്. ഇത്തവണയും അത്തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്നും അത് കാര്യമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞുത കഴിഞ്ഞ തെരഞ്ഞടുപ്പില്‍ റെക്കോര്‍ഡ്് ഭൂരിപക്ഷത്തിനാണ് സിന്‍ഹ ജയിച്ചത്.

മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാക്കളുമായി ഡല്‍ഹിയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴചയ്ക്ക് പിന്നാലെ രാഷ്ട്രീയത്തക്കാള്‍ വലുതാണ് രാഷ്ട്രമെന്ന് സിന്‍ഹ വ്യക്തമാക്കിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT