India

അടുത്ത തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70സീറ്റും പിടിക്കുമെന്ന് കെജരിവാള്‍; ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി 70 സീറ്റും നേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി 70 സീറ്റും നേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജന്‍മദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പാര്‍ട്ടിക്കുവേണ്ടി പങ്കുവഹിച്ച പ്രവര്‍ത്തകര്‍ക്ക് ഞാന്‍ നന്ദിയറിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നമ്മള്‍ 67 സീറ്റ് നേടി. പക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ 70 സീറ്റും നേടും'-അദ്ദേഹം പറഞ്ഞു. 

അരവിന്ദ് കെജരിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജന്‍മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. 

ഡല്‍ഹി പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും അദ്ദേഹത്തിന്റെ ജന്‍മദിനാശംസകള്‍ നേര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'