India

അതു പച്ചക്കള്ളം, സന്യാസിമാരെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ പോലും മുസ്ലിം അല്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രി 

അതു പച്ചക്കള്ളം, സന്യാസിമാരെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ പോലും മുസ്ലിം അല്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രി 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരു മുസ്ലിം പോലും ഇല്ലെന്ന് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് അനില്‍ ദേശ്മുഖ് ആരോപിച്ചു.

നൂറ്റി ഒന്നു പേരാണ് ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ പോലും മുസ്ലിം അല്ല. ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലൂടെ കടന്നുപോവുമ്പോഴും ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

രണ്ടു ഹിന്ദു സന്യാസിമാര്‍ അടക്കം മൂന്നു പേര്‍ ഇക്കഴിഞ്ഞ പതിനാറിനാണ് പാല്‍ഘറിനു സമീപം കൊല്ലപ്പെട്ടത്. ലോക്ക് ഡൗണ്‍ കാരണം ദേശീയ പാത ഒഴിവാക്കി ഉള്‍വഴികളിലുടെ കാറില്‍ പോവുകയായിരുന്ന ഇവരെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ എ്ന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടക്കൊല.

കൊല്ലപ്പെട്ടത് ഹിന്ദു സന്യാസിമാര്‍ ആയതില്‍ മുസ്ലിംകളാണ് കൊലയ്ക്കു പിന്നില്‍ എന്നു വ്യാപകമായി പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി