India

ഞാന്‍ ഹെഗ്‌ഡേയേക്കാള്‍ ഇന്ത്യക്കാരി ; ഇത്രയും തരംതാണ പ്രയോഗങ്ങള്‍ കേന്ദ്രമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നില്ലെന്ന് തബാസും റാവു

തരംതാണ ഭാഷയുപയോഗിച്ചു കൊണ്ടുള്ള ബിജെപി നേതാക്കളുടെ വാക്കുകള്‍ ലജ്ജാകരമാണെന്നും സ്വകാര്യതകളെ ബഹുമാനിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയാത്തതില്‍ നിരാശയുണ്ടെന്നും

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: അസഹിഷ്ണുതയും വിദ്വേഷ പ്രസംഗവും നടത്തുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയേക്കാള്‍ താന്‍ എന്തുകൊണ്ടും ഇന്ത്യാക്കാരിയാണെന്ന് തബാസും റാവു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യയാണ് തബാസും. മറ്റ് മതങ്ങളെ താന്‍ ബഹുമാനിക്കാറുണ്ടെന്നും ബിജെപി നേതാക്കളെ പോലെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിനേഷ് ഗുണ്ടുറാവു ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെയാണെന്നായിരുന്നു മിശ്ര വിവാഹിതരായ ഇവരെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രസംഗിച്ചത്. അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ  വലിച്ചിഴയ്ക്കുന്നത് കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് മൂന്നാം പ്രാവശ്യമാണ് തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു.

ട്വിറ്ററില്‍ തന്നെ കേന്ദ്രമന്ത്രിക്ക് മറുപടി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം ബ്ലോക്ക്‌ചെയ്തതായും തബാസും പറഞ്ഞു.  തരംതാണ ഭാഷയുപയോഗിച്ചു കൊണ്ടുള്ള ബിജെപി നേതാക്കളുടെ വാക്കുകള്‍ ലജ്ജാകരമാണെന്നും സ്വകാര്യതകളെ ബഹുമാനിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയാത്തതില്‍ നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു. 25 വര്‍ഷം മുന്‍പാണ് മുസ്ലിമായ തബാസും കോണ്‍ഗ്രസ് നേതാവായ ദിനേഷ് ഗുണ്ടുറാവുവിനെ വിവാഹം കഴിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT