India

'അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു'; തബ്‌ലീഗ് സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതി തള്ളി

സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസില്‍ മാധ്യമങ്ങളെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേയും കോടതി വിമര്‍ശിച്ചു. 

സംഭവത്തില്‍ മോശം റിപ്പോര്‍ട്ടിങ് നടന്നിട്ടില്ലെന്നും മാധ്യമങ്ങളെ ലക്ഷ്യമാക്കി അഭിപ്രായ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാനാണ് പരാതിക്കാരുടെ ശ്രമം എന്നുമായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം. എതിര്‍ഭാഗം അഭിഭാഷകനും സത്യവാങ്മൂലത്തെ ശക്തമായി എതിര്‍ത്തു. 

ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിച്ച നടപടിയേയും കോടതി  വിമര്‍ശിച്ചു. സര്‍ക്കാരിന്റെ സത്യവാങ്മൂലം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി