India

അമിതഭാരം; ലോറി ഡ്രൈവര്‍ക്ക് റെക്കോര്‍ഡ് പിഴ; രണ്ട് ലക്ഷം രൂപ അടച്ചു

ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ രണ്ട് ലക്ഷം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ചുമത്തി ഡല്‍ഹി പൊലീസ്. ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ രണ്ട് ലക്ഷം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ട്രക്ക് ഉടമ പിഴ തുക പൂര്‍ണ്ണമായും നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാമകൃഷ്ണന്‍ എന്ന ട്രക്ക് ഉടമസ്ഥന് ന്യൂഡല്‍ഹിയിലെ രോഹിണിയിലെ കോടതിയില്‍ 2,00,500 രൂപയാണ് പിഴയടച്ചത്. അമിത ചരക്കുമായി എത്തിയ രാമകൃഷ്ണന്റെ ട്രക്ക് ഹരിയാന രജിസ്‌ട്രേഷന്‍ ട്രക്ക് 25 ടണ്‍ ചരക്ക് കൂടുതലുണ്ടെന്ന് പരിശോധനയ്ക്ക് എത്തിയ ഡല്‍ഹി ട്രാഫിക്ക് പോലീസ് കണ്ടെത്തി.

പതിനെട്ട് ടണ്‍ അനുവാദമുള്ള ട്രക്കില്‍ 43 ടണ്‍ ചരക്കാണ് ഇയാള്‍ കയറ്റിരുന്നത്. ഇത് ഉള്‍പ്പടെ പത്തോളം ട്രാഫിക്ക് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റിട്ടില്ലായിരുന്നു. അതുപോലെ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നില്ല. 

സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍ വാഹന നിയമ ഭേദഗതി വന്നതിന് ശേഷം വിവിധയിടങ്ങളില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,000 രൂപയും ഒഡീഷയില്‍ 80,000 രൂപയും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.

പിഴ തുകയുടെ വര്‍ദ്ധനയ്‌ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ വരെ കേന്ദ്രത്തിനെതിരെ തിരിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അമിത പിഴ ചുമത്തില്ലെന്ന് പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT