India

അമിത് ഷാ രാജ്യസഭയിലേക്ക്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നും മത്സരിക്കും - ഗുജറാത്ത് നിയമസഭാംഗമായ അമിത് ഷാ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നും മത്സരിക്കും. ഗുജറാത്തില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷമുളളതിനാല്‍ രണ്ടുപേരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഗുജറാത്ത് നിയമസഭാംഗമായ അമിത് ഷാ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സ്മതി ഇറാനി.

ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശിലെ മഹാകോഷല്‍ മേഖലയില്‍ നിന്നുള്ള ഗോത്രവര്‍ഗ വനിതാ നേതാവ് സംപാദിയ ഉയികയെയും രാജ്യസഭയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT