പ്രതീകാത്മക ചിത്രം 
India

അമ്പലത്തില്‍ നിന്ന് കിട്ടിയ 300 രൂപ വീതംവെയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസികള്‍ ആണി തറച്ച വടി കൊണ്ട് അടിച്ചു, 24കാരന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ 24 കാരനെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24 കാരനെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. 300 രൂപയെ ചൊല്ലിയുളള തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. ആണി തറച്ച വടികള്‍ കൊണ്ടുളള പ്രഹരമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. 24കാരനായ ദീപക്കാണ് ആക്രമണത്തിന് ഇരയായത്.

ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ഗാഞ്ച് മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മദ്യലഹരിയിലാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് പേരില്‍ ഒരാളെ പിടികൂടി. ഒളിവില്‍ കഴിയുന്ന മറ്റു രണ്ടുപേര്‍ക്കുളള തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.

അമ്പലത്തില്‍ നിന്ന് ലഭിച്ച 300 രൂപയെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദീപക്കിന്റെ കൈവശമായിരുന്നു പണം. ഇത് വീതം വെയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ദീപക്കിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആണി് തറച്ച വടികള്‍ കൊണ്ട് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ദീപക്കിന്റെ ബന്ധുക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനിടെ പ്രതികള്‍ പ്രദേശത്ത് നിന്ന് കളന്നുകളഞ്ഞു. നെഞ്ചിലേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT