പ്രതീകാത്മക ചിത്രം 
India

അമ്മ മരിച്ചുകിടക്കുന്നതായി രണ്ടാനച്ഛനെ വിളിച്ചു പറഞ്ഞു; സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് മകന്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

മകന്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: മകന്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തിങ്കളാഴ്ചയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകി മകനാണെന്ന് തെളിഞ്ഞത്. അമ്മ മരിച്ചുകിടക്കുന്നതായി 25കാരന്‍ തന്നെയാണ് സ്ത്രീയുടെ രണ്ടാംഭര്‍ത്താവിനെ വിളിച്ചുപറഞ്ഞത്. 

കൊല്ലപ്പെട്ട സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇവര്‍ക്കൊപ്പമാണ് താമസം. ഇരുപത്തഞ്ചുകാരന്റെ പിതാവ് മറ്റൊരിടത്താണ് താമസം. സ്ത്രീയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയ പാട് കണ്ട് സംശയിച്ച രണ്ടാംഭര്‍ത്താവ് ഇത് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം വെളിച്ചത്തുവന്നത്. 

അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്ന യുവാവിനെ ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തികമായി സഹായിക്കാത്തതിനാലുള്ള വൈരാഗ്യാണ് ക്രൂകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'