പ്രതീകാത്മക ചിത്രം 
India

അമ്മയേക്കാൾ ഇഷ്ടം മുത്തശ്ശിയെ; ആറ് വയസുകാരനായ മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

അമ്മയേക്കാൾ ഇഷ്ടം മുത്തശ്ശിയെ; ആറ് വയസുകാരനായ മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ജലന്ധർ: ആറ് വയസുകാരനായ മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്‌കോട്ടിലാണ് ദാരുണ സംഭവം.

കുൽവീന്ദർ കൗർ (30) എന്ന യുവതിയാണ് മകൻ അർഷപ്രീത് കൗറിനെ കുത്തിക്കൊന്നത്. കൊലപാതകത്തിന് കുൽവീന്ദർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുൽവീന്ദറിന്റെ ഭർത്താവിന് ഇറ്റലിയിലാണ് ജോലി. ജലന്ധറിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവരുടെ താമസം. ആറ് വയസുള്ള മകൻ മിക്ക സമയത്തും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം സമയമാണ് ചെലവഴിക്കുന്നത്. ഇതിൽ യുവതി അസ്വസ്ഥയായിരുന്നു. അമ്മയായ തന്നേക്കാളേറെ മകൻ മുത്തശ്ശിയെ സ്‌നേഹിക്കുന്നതും കുൽവീന്ദർ ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് യുവതി മകനെ വകവരുത്താൻ തീരുമാനിച്ചത്.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം പതിവ് പോലെ മകൻ മുത്തശ്ശിയുടെ കിടപ്പു മുറിയിലേക്കാണ് പോയത്. ഇതിൽ കുപിതയായ കുൽവീന്ദർ മകനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് കറിക്കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. രണ്ട് തവണയാണ് മകനെ കത്തികൊണ്ട് കുത്തിയത്. കരച്ചിൽ കേട്ടെത്തിയ മുത്തച്ഛനും മുത്തശ്ശിയും ചോരയിൽക്കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.

അതിനിടെയാണ് കുൽവീന്ദർ കൗർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുൽവീന്ദറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT