India

അയാള്‍ ലൈംഗിക പീഡന കേസ് പ്രതി, കൈകള്‍ അറ്റുപോയത് രക്ഷപെടാനുള്ള ശ്രമത്തിനിടെ; മുസ്ലിം ആയതിനാല്‍ കൈ വെട്ടിമാറ്റിയെന്ന പരാതിയില്‍ പൊലീസ്, ട്വിസ്റ്റ് 

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

പാനിപത്ത്: ഏഴ് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കൈ അറുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്ന് പൊലീസ്. കുട്ടിയെ ബന്ധുക്കള്‍ രക്ഷപെടുത്തിയതിനിടയില്‍ 28 കാരനായ യുവാവ് സ്വന്തം വിരലുകള്‍ അറുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇഖ്‌ലാക്ക് എന്നയാളാണ് രക്ഷപെട്ടത്. അതേസമയം ഇഖ്‌ലാക്ക് മുസ്ലീമായതിനാല്‍ ഒരു സംഘം ആക്രമിച്ചതാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. 

കേസില്‍ രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്‌സോ നിയമപ്രകാരം ആണ് പരാതി. റെയില്‍വേപാളത്തിന് സമീപമുള്ള വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഈ പരാതി. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവിനെ പിടികൂടിയെന്നും രക്ഷപെടാന്‍ ഇയാള്‍ സ്വയം കൈയറുത്തെന്നും കുട്ടിയുടെ കുടുംബം പരാതിയില്‍ പറയുന്നു. 

ഇഖ്‌ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇവര്‍ പരാതി നല്‍കിയത്. ഇഖ്‌ലാഖ് മുസ്ലീമായതിനാല്‍ ആളുകള്‍ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT