India

അര്‍ധനഗ്നനായി ചെളിയിലിരുന്ന് ശംഖ് ഊതൂ; കോവിഡ് പറപറക്കും; ബിജെപി എംപി

പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ മരുന്നുമായി ബിജെപി എംപി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ മരുന്നുമായി ബിജെപി എംപി. രാജസ്ഥാന്‍ എംപി 
സുഖ്ബീര്‍ സിംഗ് ജോന്‍പുരിയ ആണ് പ്രതിരോധശേഷി കൂട്ടി കൊറോണയെ തുരത്താന്‍ വിചിത്ര മാര്‍ഗം നിര്‍ദേശിച്ചിരിക്കുന്നത്. ചെളിയും ശംഖുമാണ് കോവിഡിനെതിരെ പോരാടാനുള്ള ആയുധങ്ങളായി എംപി നിര്‍ദേശിക്കുന്നത്.

ചെളിയില്‍ ഇരിക്കുന്നതും ശംഖ് ഊതുന്നതും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടും. ഇതുവഴി കോവിഡിനെതിരെ പോരാടാന്‍ ശരീരം പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതാദ്യമായല്ല സുഖ്ബീര്‍ സിംഗ് വിചിത്ര വാദങ്ങള്‍ ഉന്നയിക്കുന്നത്. നേരത്തെ യോഗാദിനത്തില്‍ ഇദ്ദേഹം നടത്തിയ പ്രസ്താവനയും ഏറെ ശ്രദ്ധേയമായിരുന്നു.  ശരീരം മുഴുവന്‍ ചെളി പുരട്ടിയ ശേഷം യോഗ ചെയ്താല്‍ എല്ലാ അസുഖങ്ങളും മാറുമെന്നായിരുന്നു അന്ന് പറഞ്ഞത്.

യോഗ ചെയ്താല്‍ കോവിഡ് പകരില്ലെന്നും ഭാഭിജി പപ്പടം കഴിച്ചാല്‍ രോഗമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ട രണ്ട് മന്ത്രിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിന്നു. അതിന് പിന്നാലെ സമുഹമാധ്യമങ്ങള്‍ ബിജെപി നേതാക്കളെ പരിഹസിക്കുകയും ചെയ്തിരുന്നു. ആത്മനിര്‍ഭര്‍ അഭിയാന്റെ ഭാഗമായി നിര്‍മ്മിച്ച 'ഭാഭിജി പപ്പടം' പ്രതിരോധ ശേഷി കൂട്ടി വൈറസിനെ ചെറുക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം