India

അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

സര്‍ക്കാരിന് പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ ഇന്നും പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് അവിശ്വാസം സഭ പരിഗണിക്കാതിരുന്നത്. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍സ് എംപിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ, സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞിട്ടുണ്ട്.

അവിശ്വാസപ്രമേയത്തെ നേരിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന് പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ അവകാശപ്പെട്ടു. സഭ തടസ്സപ്പെടുത്താതിരിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. രാവിലെ സമ്മേളിച്ചപ്പോഴും ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ സ്തംഭിച്ചിരുന്നു. 

നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണ് ലോക്സഭയിലെത്തുന്നത്. വൈഎസ്ആർ കോൺഗ്രസും ബിജെപി സഖ്യമുപേക്ഷിച്ച തെലുങ്കുദേശം പാർട്ടിയുമാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.  സഭ തടസപ്പെട്ടില്ലെങ്കിൽ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ നിലപാടെടുത്തിരുന്നു.

ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുള്ളത്. കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. 50 എം പിമാരുടെ പിന്തുണയാണ് പ്രമേയം പരിഗണിക്കാൻ വേണ്ടത്. അതേസമയം അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെയോ, പ്രതിപക്ഷത്തെയോ പിന്തുണയ്ക്കേണ്ടെന്നാണ് ശിവസേനയുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT