India

അവിഹിത ബന്ധമെന്ന് സംശയം; ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച ഭാര്യ അറസ്റ്റിൽ 

മുഖത്തും കൈക്കുമടക്കം ​ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ. 23കാരിയായ കർണാടക യശ്വന്ത്പുർ സ്വദേശി പത്മയാണ് അറസ്റ്റിലായത്. മുഖത്തും കൈക്കുമടക്കം ​ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. 

ഒൻപത് വർഷം മുൻപായിരുന്നു മഞ്ജുനാഥിന്റെയും പത്മയുടെയും വിവാഹം. സ്വകാര്യ കമ്പനി ജീവനക്കാരനായ മഞ്ജുനാഥ് ഇടക്ക് സം​ഗീതപരിപാടികൾക്കും പോകുമായിരുന്നു. എന്നാൽ ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ഭാര്യയുടെ ആരോപണം. പലപ്പോഴും ഇക്കാര്യത്തിൽ ഇവർക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. അടുത്ത ദിവസം രാവിലെയാണ് പത്മ മഞ്ജുനാഥിനെ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നു മഞ്ജുനാഥിന്റെ ശരീരത്തിലേക്ക് തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു.

എണ്ണ ഒഴിച്ചശേഷം മകനെയും കൊണ്ട് വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു പത്മ. ഇവരുടെ മകൾ അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പൊള്ളലേറ്റ് അലറിവിളിച്ച മഞ്ജുനാഥിനെ അയല്‍വാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തും തോളിനും കൈകൾക്കുമാണ് പൊള്ളലേറ്റത്. പൊലീസ് അറസ്റ്റ് ചെയ്ത പത്മ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT