India

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ 

കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ തലയറുത്തു കൊന്ന ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ഒഡീഷയിലെ പൂരി ജില്ലയിലാണ് സംഭവം. 40 കാരനായ ഗണേഷ് ബ്യൂറയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം കീഴടങ്ങിയത്. 

ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ എത്തി വിശദമായി പരിശോധിച്ചു. 

ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗണേഷ് അടുത്തിടെയാണ് വീട്ടില്‍ എത്തിയത്. 34കാരിയായ ഭാര്യ അന്നപൂര്‍ണയ്ക്ക് അവിഹതബന്ധമുണ്ടെന്ന് ആരാപിച്ച് ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. ഇത്തരത്തിലൊരു വഴക്കിനിടയിലാണ് ഇയാള്‍ ഭാര്യയെ കൊന്ന് കഴിത്തറുത്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 

കൊലപാതകത്തിന് ശേഷം സ്റ്റേഷനിലെത്തി സംഭവിച്ചതെല്ലാം ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം ഇയാള്‍ ചെന്നൈയില്‍ വച്ച് അന്നപൂര്‍ണ്ണയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇതുമൂലമാണ് യുവതി ഒഡീഷയിലേക്ക് മടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗണേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!