India

അവിഹിതമെന്ന് സംശയം; രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് യുവാവിന്റെ ക്രൂരകൃത്യം. ന്യൂഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് ഭാഗത്താണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് യുവാവിന്റെ ക്രൂരകൃത്യം. ന്യൂഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് ഭാഗത്താണ് സംഭവം. ഭാര്യ രേഷ്മ (22)യെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് കമില്‍ (23) പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് ഇയാള്‍ കമല മാര്‍ക്കറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു.

രണ്ട് ആണുങ്ങളുമായി രേഷ്മയ്ക്കുള്ള സൗഹൃദം കമിലില്‍ സംശയമുണ്ടാക്കി. ഇതോടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രേഷ്മയെ മര്‍ദിച്ച കമില്‍ പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് കമിലും രേഷ്മയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുകയായിരുന്നു കമില്‍. 

കമല മാര്‍ക്കറ്റ് ഭാഗത്തുള്ള ഫഌറ്റിന്റെ രണ്ടാം നിലയില്‍ തന്റെ ഭാര്യയുടെ മൃതദേഹമുണ്ടെന്നാണ് കമില്‍ പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയുടെ മൃതദേഹം ലഭിച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT