India

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു; കണ്ണില്ലാത്ത ക്രൂരത

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു; കണ്ണില്ലാത്ത ക്രൂരത

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു. ആണ്‍കുട്ടിയെ ആഗ്രഹിച്ച് പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയിലാണ് കൊലപാതകമെന്ന് ദമ്പതികള്‍ കുറ്റ സമ്മതം നടത്തി. 

ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് മാതാപിതാക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തി നടന്നത്. 40 ദിവസം പ്രായമുള്ള തനുശ്രീ എന്ന കുഞ്ഞിനെയാണ് ജന്മം നല്‍കിയവര്‍ തന്നെ കിണറ്റിലെറിഞ്ഞു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് കാലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 

ഓഗസ്റ്റ് രണ്ടിനാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് സംഭവം പുറത്തെത്തിച്ചത്. ഇദ്ദേഹം യെല്ലാപുര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തി. പിന്നീട് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തതോടെ പ്രിയങ്ക കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്!

പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം

റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്