പ്രതീകാത്മക ചിത്രം 
India

ആദിവാസി പെണ്‍കുട്ടിയെ പ്രേമിച്ചു, മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

ഗുജറാത്തിലെ ഭറൂച്ചിലാണ് സംഭവം.  17കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ഭറൂച്ചിലാണ് സംഭവം.  17കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പിടികൂടിയതായി അങ്കലേശ്വര്‍ എസ്പി എല്‍എ ഝാ പറഞ്ഞു.

അങ്കലേശ്വര്‍ എന്ന സ്ഥലത്തേക്ക് സുഹൃത്തുക്കളോടൊപ്പം പോയ യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫൈസിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്‍ റഹിം ഖുറേഷി പറഞ്ഞു. പരിക്കേറ്റ മകന്‍ ഫോണ്‍ ചെയ്ത് അങ്കലേശ്വറില്‍ എത്താന്‍ പറഞ്ഞു. എത്തിയപ്പോള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 24 നായിരുന്നു മര്‍ദനം ഉണ്ടായത്. ഫൈസിനെ 12 ഓളം പേര്‍ ചെര്‍ന്ന് വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അങ്കലേസ്വര്‍ എസ്പി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍