India

ആദ്യം മുഖത്തടി, പിന്നെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക്; പുറകെ നടന്ന് അശ്ലീലം പറഞ്ഞയാളെ യുവതി കൈകാര്യം ചെയ്തു

തിരക്കുള്ള മാര്‍ക്കറ്റില്‍ വെച്ച് പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കള്‍ക്കാണ് പെണ്‍കുട്ടി കണക്കിന് കൊടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

അശ്ലീലം പറഞ്ഞ യുവാവിനെ കൈയോടെ പിടികൂടി യുവതി പൊലീസിനെ ഏല്‍പ്പിച്ചു. തിരക്കുള്ള മാര്‍ക്കറ്റില്‍ വെച്ച് പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കള്‍ക്കാണ് പെണ്‍കുട്ടി കണക്കിന് കൊടുത്തത്. ഫെബ്രുവരി 25 ന് കരോര്‍ ബാഗിലെ ഗഫര്‍ മാര്‍ക്കറ്റിലാണ് സംഭവമുണ്ടായത്. 

സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം പറഞ്ഞു. ഇതിനെ അവഗണിച്ചപ്പോള്‍ ഇവര്‍ വീണ്ടും പുറകെകൂടുകയായിരുന്നു. അവരെ ഒഴിവാക്കാന്‍ സൈക്കിള്‍ റിക്ഷയില്‍ കയറിയെങ്കിലും പിന്തുടര്‍ന്ന് ആക്ഷേപിക്കാന്‍ തുടങ്ങി. സഹികെട്ടപ്പോള്‍ യുവതി റിക്ഷയില്‍ നിന്ന് ഇറങ്ങി കൂട്ടത്തില്‍ ഒരാളുടെ കോളറിന് പിടിച്ച് മുഖത്ത് അടിച്ചു. അപ്പോഴേക്കും ആളുകള്‍കൂടി. എന്നാല്‍ ഇയാളുടെ പിടിവിടാന്‍ യുവതി തയാറായില്ല. ഇയാളെ വലിച്ച് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് പരാതി നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. 

രണ്ട് പോലെ പൊലീസ് അറസ്റ്റു ചെയ്തു. ഛണ്ഡീഗഡ്  സ്വദേശികളായ മനീഷ്, അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂവാലനെ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം