India

ആന്ധ്രയ്ക്കു മാത്രം പോരാ; ബീഹാറിനും വേണം പ്രത്യേക പദവി

പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാര്‍ - ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ആന്ധ്രാപ്രദേശിനു പുറമേ ബീഹാറും രംഗത്ത്. പ്രത്യേകപദവി ലഭിക്കാതെ ബീഹാറില്‍ പുരോഗതി സാധ്യമാവില്ലെന്നും ആന്ധ്രയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നുവെന്നുമാണ് ജനതാദൾ യു വിന്റെ നിലപാട്.

'ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വിഭവശേഷികളെല്ലാം തന്നെ തെലുങ്കാനയിലേക്ക് പോയി'. ജനതാദള്‍ നേതാവ് കെ.സി.ത്യാഗി പറഞ്ഞു. ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടിരുന്നു. പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാറിന്റെ അവസ്ഥയെന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ നിതീഷ് സൂചിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് പട്‌നയില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന സമരം നടത്തിയ ചരിത്രവും നിതീഷ്‌കുമാറിനുണ്ട്.

ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള വിശാല സഖ്യം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈയിലാണ് ജെഡിയു ബിജെപിയുമായി സഖ്യം ചേര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT