India

ആരാവും ബയോപിക്കില്‍ രാഹുല്‍ ഗാന്ധിയുടെ നായിക? കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

സാധാരണയായി വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയരുമ്പോള്‍, ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് വിവാഹം കഴിച്ചത് എന്നാണ് രാഹുല്‍  മറുപടി നല്‍കാറുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ബയോപിക്കുകളുടെ കാലമല്ലേ, താങ്കളെ കുറിച്ച് ഒരു  ബയോപിക്ക് എടുത്താല്‍ ആരെ നായികയാക്കുമെന്ന മാധ്യമ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 'ഞാന്‍ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്' എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി. സാധാരണയായി വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയരുമ്പോള്‍, ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് വിവാഹം കഴിച്ചത് എന്നാണ് രാഹുല്‍  മറുപടി നല്‍കാറുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൂനെയിലെ മാധ്യമ വിദ്യാര്‍ത്ഥികളുമായി സംവാദം സംഘടിപ്പിച്ചത്. 

ഏറ്റവും ധൈര്യവാനായ പുരുഷനെന്ന് സഹോദരി പ്രിയങ്കയുടെ ട്വീറ്റിനെ കുറിച്ചും രാഹുലിന് നേരെ ചോദ്യമുയര്‍ന്നു. പ്രിയങ്ക പറഞ്ഞ ആ ധൈര്യം അനുഭവങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചതാണെന്നായിരുന്നു രാഹുലിന്റെ മറുപടി. സത്യം അംഗീകരിച്ച് അതിനെ നേരിടുമ്പോള്‍ ധൈര്യമുണ്ടാകുമെന്നും നുണ വിശ്വസിക്കുമ്പോഴാണ് ഭയം തോന്നുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്ന് പറയാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മടിച്ചില്ല.

വയനാട്ടിലെ ഭക്ഷണത്തിന് അല്‍പ്പം എരിവ് കൂടുതലാണെന്നും പക്ഷേ താന്‍ അത് അഡ്ജസ്റ്റ് ചെയ്‌തെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു