India

ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. 

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ നിര്‍വഹിച്ചു. സേവനവാരത്തിന്റെ ഭാഗമായി  അമിത്ഷായും ബിജെപി നേതാക്കളും ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചിയാക്കി. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത എന്നിവരും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. 

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് രാജ്യവ്യാപകമായി ബിജെപി നടത്തുന്നത്. ഇതോടനുബന്ധിച്ച്‌
താഴെത്തട്ട് മുതല്‍ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.  രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ക്യാമ്പുകള്‍, നേത്ര പരിശോധനാ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍, ജലശാക്തീകരണം എന്നീ മൂന്നുവിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 17നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം