India

ഇങ്ങനെയും ക്രൂരതയോ? തെരുവില്‍ കിടക്കുന്നയാളുടെ സ്വകാര്യ ഭാഗത്ത് തീവെച്ചു; മദ്യപിച്ചെന്ന് പറഞ്ഞു തലയൂരാന്‍ ശ്രമിച്ച് പ്രതികള്‍-വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നടുക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തെരുവില്‍ ഉറങ്ങുകയായിരുന്നയാളുടെ സ്വകാര്യ ഭാഗത്ത് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തീയിട്ട് അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 

വീഡിയോ-ഇന്ത്യാ ടുഡേ
 

ചെന്നൈ നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സംഭവം. ചെന്നൈ രംഗരാജപുരത്ത് ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന 50 കാരന്‍ ജാഫറിനെയാണ് ശ്യാം, പുകഴെന്തി, രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് ക്രൂരകൃത്യത്തിന് ഇരയാക്കിയത്. ഉറങ്ങുകയായിരുന്ന ജാഫറിന്റെ സ്വകാര്യ ഭാഗത്തേക്ക് ഒരാള്‍ ടോര്‍ച്ചടിക്കുകയും ഒരാള്‍ തീ കൊടുക്കുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയുമാണ് ചെയ്യുന്നതെന്നാണഅ വീഡിയോ വ്യക്തമാക്കുന്നത്. തീപിടിച്ചതോടെ ഞെട്ടി എണീക്കുന്ന ജാഫറിനെയും ദൃശ്യത്തില്‍ കാണാം.

മദ്യപിച്ചതിനാലാണ് ഇയാളെ ക്രൂരതയ്ക്ക് വിധേയമാക്കിയതെന്നാണ് കുറ്റസമ്മതം നടത്തിയ പ്രതികള്‍ പറയുന്നത്. ഇവര്‍ക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT