India

'ഇതിനോക്കെ എന്തു മറുപടി പറയാന്‍'; ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജിതിന്‍ പ്രസാദ

ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ. ഞാന്‍ എന്തിന് ഇത്തരത്തിലുളള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയായി ജിതിന്‍ പ്രസാദ പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് ചില അടിസ്ഥാനകാരണങ്ങള്‍ ഉണ്ടെന്ന് കൂടി ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി അറിയപ്പെടുന്ന ജിതിന്‍ പ്രസാദയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ധൗരാഹ്‌റ മണ്ഡലത്തില്‍ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ സീതാപൂര്‍, ലാക്കിംപൂര്‍ഖേരി ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിതിന്‍ പ്രസാദയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവിടെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് താനുമായി നേതൃത്വം ചര്‍ച്ച ചെയ്യാതിരുന്നതില്‍ ജിതിന്‍ പ്രസാദ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദ നീക്കം ആരംഭിച്ചതായാണ് വാര്‍ത്തകള്‍ പരന്നത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന പേരുകളില്‍ ജിതിന്‍ പ്രസാദയ്ക്ക് മുന്‍തൂക്കമുണ്ട്. നിലവില്‍ രാജ് ബാബ്ബറാണ് ഈ സ്ഥാനം കൈകാര്യം ചെയ്യുന്നത്. സീതാപൂര്‍, ഖേരി ലോക്‌സഭ മണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ജിതിന്‍ പ്രസാദ രോഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ജിതിന്‍ പ്രസാദയുടെ മണ്ഡലമായ ധൗരാഹ്‌റ മണ്ഡലം ഒഴിച്ചിട്ടാണ് കഴിഞ്ഞദിവസം ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT