India

'ഇനിമേലാല്‍ ഇങ്ങനെ പറയരുത്'; കക്കൂസ് കഴുകാനല്ല എംപിയായത് എന്ന പ്രസ്താവന: പ്രജ്ഞയെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് ബിജെപി

ബിജെപി പ്രവര്‍ത്തകരുടെ ടോയിലറ്റുകളും ഓടകളും കഴുകാനാല്ല താന്‍ എംപിയായത് എന്ന വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞ സിങ് താക്കൂറിന് എതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം കടുക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകരുടെ ടോയിലറ്റുകളും ഓടകളും കഴുകാനല്ല താന്‍ എംപിയായത് എന്ന വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞ സിങ് താക്കൂറിന് എതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം കടുക്കുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, പ്രജ്ഞയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അദ്ദേഹം പ്രജ്ഞയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പരിപാടികള്‍ക്കും ആശയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന പ്രസ്താവനകള്‍ നടത്തരുത് എന്നാണ് താക്കീത്. 

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞയെ മത്സര രംഗത്തിറക്കിയപ്പോള്‍ മുതല്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിരവധി പ്രതികരണങ്ങളാണ് അവര്‍ നടത്തിയത്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പാണുള്ളത്. 

കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു പ്രജ്ഞ വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. നിങ്ങളുടെ കക്കൂസുകളും ഓടകളും വൃത്തിയാക്കാനാല്ല തന്നെ എംപിയാക്കിയതെന്നും തന്നില്‍ നിയോഗിക്കപ്പെട്ട ജോലികള്‍ കൃത്യമായി ചെയ്യുമെന്നും പ്രജ്ഞ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത