India

ഇന്ത്യ യുഎൻ രക്ഷ‌ാസമിതിയിൽ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഇന്ത്യയെ കൂടാതെ അയർലൻഡ്, മെക്സിക്കോ, നോർവെ എന്നീ രാജ്യങ്ങളും സമിതിയിൽ അംഗത്വം നേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക് : ഐക്യരാഷ്ട്ര രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സമിതിയിലെ സ്ഥിരാം​ഗത്വമില്ലാത്ത അം​ഗമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷമാണ് അംഗത്വത്തിന്റെ കാലാവധി.

193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്കു ലഭിച്ചു. ഏഷ്യാ – പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിക്കുന്നത്. 2011–12 ലായിരുന്നു അവസാനം അംഗമായത്.

ഇന്ത്യയെ കൂടാതെ അയർലൻഡ്, മെക്സിക്കോ, നോർവെ എന്നീ രാജ്യങ്ങളും സമിതിയിൽ അംഗത്വം നേടി. സമിതിയിൽ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങൾക്ക് സ്ഥിരംഗത്വമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT