India

ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി:എഡ്വേര്‍ഡ് സ്‌നോഡന്‍

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവ മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ അമേരിക്ക ചോര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവ മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ അമേരിക്ക ചോര്‍ത്തിയെടുത്തിരുന്നുവെന്നും ഇവ ദി ഇന്റര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നുമാണ് സ്‌നോഡന്റെ അവകാശവാദം.

കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. 

അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി