India

മഹാനായ ടിപ്പുവിനെ ഓര്‍ക്കാന്‍ പാക് നേതാവ് വേണ്ടിവന്നു, ഇമ്രാന്‍ ഖാനെ പുകഴ്ത്തി ശശി തരൂര്‍

പ്പു സുല്‍ത്താന്റെ ചരമദിനത്തില്‍ ആദരമര്‍പ്പിച്ചുള്ള ഇമ്രാന്‍ഖാന്റെ ട്വീറ്റിനെയാണ് തരൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പ്രശംസിച്ച് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍. ടിപ്പു സുല്‍ത്താന്റെ ചരമദിനത്തില്‍ ആദരമര്‍പ്പിച്ചുള്ള ഇമ്രാന്‍ഖാന്റെ ട്വീറ്റിനെയാണ് തരൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രൗഢചരിത്രത്തില്‍ ഇമ്രാന്‍ഖാനുള്ള താത്പര്യം സത്യസന്ധമാണെന്ന് വ്യക്തിപരമായി അറിയാം. അദ്ദേഹം നന്നായി വായിക്കുകയും കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

എന്നിരുന്നാലും ടിപ്പുവിനെ പോലെ ഒരു ഇന്ത്യന്‍ വീരനായകന്റെ സ്മൃതി ദിനം ഒരു പാകിസ്ഥാന്‍ നേതാവ് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മെയ് നാല് ടിപ്പു സുല്‍ത്താന്റെ ഓര്‍മ്മ ദിവസമാണെന്നും അദ്ദേഹത്തെ താന്‍ ആരാധിക്കുന്നുവെന്നും വ്യക്തമാക്കി പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അടിമയായി ജീവിക്കുന്നതിനെക്കാള്‍ സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുകയും അതിനായി പോരാടി മരിക്കുകയും ചെയ്തയാളാണ് ടിപ്പുവെന്നും ഇമ്രാന്‍ കുറിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം