India

'ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ ലജ്ജിക്കുന്നു, ഐപിഎസ് ഓഫീസര്‍ ആയിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല'; കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ 

'ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറും, ഇപ്പോള്‍ ഗവര്‍ണറുമാണെന്നത് വിശ്വസിക്കാനാവുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൂര്യന്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമാണെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറും, ഇപ്പോള്‍ ഗവര്‍ണറുമാണെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ലോക്പാല്‍ സമരത്തില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു. സൂര്യന്‍ ഓം എന്ന് മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്‌തെന്ന് അവകാശപ്പെടുന്ന വ്യാജ വീഡിയോയാണ് കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്. സൂര്യന്റേയും ശിവന്റേയും ചിത്രങ്ങള്‍ സഹിതമാണ് വീഡിയോ. 

കിരണ്‍ ബേദിക്കെതിരെ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നിങ്ങളെ പോലെ വിദ്യാഭ്യാസമുള്ളവരെ ബിജെപി വിജയകരമായി മാറ്റിമറിച്ചുവെന്നും, ഒരിക്കല്‍ നിങ്ങള്‍ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നെന്നും, ഇത്തരത്തില്‍ അധഃപതിക്കുമോ എന്നെല്ലാം പറഞ്ഞാണ് കിരണ്‍ ബേദിക്കെതിരെ പരിഹാസം നിറയുന്നത്. ടിപി സെന്‍കുമാറിനോട് കിരണ്‍ ബേദിയെ ഉപമിച്ചും കമന്റുകള്‍ വരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'