India

'ഈ ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്'; മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഷമ കുറിച്ചു 

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമൊടുവിൽ കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി‌

Author : സമകാലിക മലയാളം ഡെസ്ക്

മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമൊടുവിൽ കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി‌. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള സുഷമയുടെ ട്വീറ്റ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നിലപാടിന് നന്ദികുറിക്കുകയായിരുന്നു സുഷമ. 

"നന്ദി നരേന്ദ്രമോ​ദിജി, ഒരുപാട് നന്ദി. എന്റെ ജീവിത കാലയളവില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്" , എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാന ട്വീറ്റ്. രാത്രി ഏഴരയോടെയാണ്‌ സുഷമ ട്വീറ്റ് കുറിച്ചത്. മണിക്കൂറുകൾക്ക് ശേഷം സുഷമയുടെ വിയോ​ഗ വാർത്തയാണ് രാജ്യം കേട്ടത്. രാത്രി പതിനൊന്ന് മണിയോടെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 

തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത്ഷായെ അഭിനന്ദിച്ചുകൊണ്ടും സുഷമ ട്വീറ്റ് പങ്കുവച്ചിരുന്നു. രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് അഭിനന്ദനം കുറിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം