India

''ഈ മോദി എത്ര നല്ലവനാണ്'' ;  സെല്‍ഫി പങ്കുവച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

''ഈ മോദി എത്ര നല്ലവനാണ്'' ;  സെല്‍ഫി പങ്കുവച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കിത്‌നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്‌കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്.

ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ച് കൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചു

ഒരു ചെടിച്ചട്ടി മതി; വഴുതന കൃഷി ചെയ്യാം, 70 ദിവസത്തില്‍ വിളവെടുക്കാം

സം​ഗീത് പ്രതാപ് ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് 7 മണി മുതൽ

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ