India

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ ബോംബ് കണ്ടെത്തി

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് ബോംബ് കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന അകല്‍ തക്കത് എക്‌സ്പ്രസിലാണ് ബോംബ് കണ്ടെത്തിയത്. .

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും രണ്ട് ബോഗികളില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്.

കുറഞ്ഞ സ്‌ഫോടനശേഷിയുള്ള ബോംബാണെന്നും ഇത് നിര്‍വ്വീര്യമാക്കിയെന്നും സൂപ്രണ്ട് സുമിത്രാ യാദവ് വ്യക്തമാക്കി. ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT