പ്രതീകാത്മക ചിത്രം 
India

ഉത്തര്‍പ്രദേശില്‍ 22 കാരി നിരന്തരം കൂട്ടബലാത്സംഗത്തിനിരയായി; 'ഭയന്നോടിയത്' 900 കിലോമീറ്റര്‍; നാഗ്പൂരിലെത്തി പരാതി

ഉത്തര്‍പ്രദേശില്‍വച്ച് തുടര്‍ച്ചയായ ബലാത്സംഗത്തിനിരയായ യുവതി പരാതി നല്‍കാനായി സഞ്ചരിച്ചത് 900 കിലോമീറ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍വച്ച് തുടര്‍ച്ചയായ ബലാത്സംഗത്തിനിരയായ യുവതി പരാതി നല്‍കാനായി സഞ്ചരിച്ചത് 900 കിലോമീറ്റര്‍. ലക്‌നൗവില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് യുവതിയെ പ്രേരിപ്പിച്ചതാകട്ടെ ഹാഥ്‌രസിലെ സംഭവവികാസങ്ങളാണ്.

നേപ്പാള്‍ സ്വദേശിനിയായ യുവതി രണ്ട് വര്‍ഷം മുന്‍പാണ് ഉത്തര്‍പ്രദേശില്‍ എത്തുന്നത്. സുഹൃത്തായ പ്രവീണ്‍ യാദവ് സാമ്പത്തികസഹായം വാഗ്ദാനം ചെയ്താണ് യുവതിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ പീഡനം വീഡിയോയില്‍ പകര്‍ത്തി, പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ പ്രവീണ്‍ യാദവും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. പ്രവീണ്‍ യാദവിനെയും സുഹൃത്തുക്കളെയും യുപി പൊലീസിനെയും ഭയന്നാണ് നാഗ്പൂരില്‍ പരാതി നല്‍കാനെത്തിയതെന്ന് യുവതി വെളിപ്പെടുത്തി. 

നേരത്തെ യുപിയിലെ കൊറാഡി സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ കേസ് ഒതുക്കിതീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതോടെ യുപി പൊലീസില്‍ ഉള്ളവിശ്വാശം നഷ്ടമായെന്ന് യുവതി പറഞ്ഞു. നാഗ്പൂരിലുള്ള സുഹൃത്തിന്റെയും ഭര്‍ത്താവിന്റെയും നിര്‍ദേശപ്രകാരമാണ് യുവതി പരാതി നല്‍കാനായി ഇത്രയേറെ ദൂരം സഞ്ചരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍