India

ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റിൽ 

അജ്ഞാത വിഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുട്ടിയെ രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹാത്തി: പന്ത്രണ്ട് വയസുകാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ഡോക്ടറും ഭാര്യയും അറസ്റ്റിൽ. അസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ സിദ്ധി പ്രസാദ് ദ്യൂരിയും ഭാര്യ മിതാലിയുമാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആൺകുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. 

അസമിലെ നാഗാവിൽ ഡോക്ടറുടെ ദിബ്രൂഗറിലെ വസതിയിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സിദ്ധിയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയ്ക്ക് വൈദ്യസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തില്ലെന്നതാണ് മിതാലിയുടെ പേരിലുള്ള കുറ്റം. അജ്ഞാത വിഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടിയെ രക്ഷിച്ചത്. 

സംഭവശേഷം കടന്നുകളഞ്ഞ ഡോക്ടറും ഭാര്യയും ഒളിവിലായിരുന്നു. നാഗാവിൽ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT