India

എംഎല്‍എയ്ക്കും രക്ഷയില്ല; കോണ്‍ഗ്രസ് എംഎല്‍എയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച് ബിജെപി മന്ത്രി(വീഡിയോ)

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഝാര്‍ഖണ്ഡ് ബിജെപി മന്ത്രി.

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഝാര്‍ഖണ്ഡ് ബിജെപി മന്ത്രി. നഗരവികസന മന്ത്രി സിപി സിങാണ് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു മന്ത്രിയുടെ ജയ് ശ്രീറാം വിളിപ്പിക്കല്‍. 

വെള്ളിയാഴ്ച ഝാര്‍ഖണ്ഡ് നിയമസഭയ്ക്ക് മുന്നിലായിരുന്നു സംഭവം. ' ഇര്‍ഫാന്‍ ഭായി ജയ് ശ്രീറാം വിളിക്കുന്നത് എനിക്ക് ഒരുതവണ കേള്‍ക്കണം' എന്നുപറഞ്ഞ് എംഎല്‍എയെ പിടിച്ചുവച്ചിരിക്കുന്ന രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

'താങ്കള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല' എന്ന് അന്‍സാരി തിരിച്ചു പറയുന്നുണ്ട്. രാജ്യത്തിന് വേണ്ടത് തൊഴില്‍ അവസരങ്ങളും വൈദ്യുതിയും വികസനവും ഒക്കെയാണെന്നും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമല്ലെന്നും അന്‍സാരി പറയുന്നു. 

നിങ്ങളുടെ പൂര്‍വികര്‍ ശ്രീരാമനില്‍ വിശ്വസിച്ചിരുന്നു എന്നാണ് ഇതിന് ബിജെപി മന്ത്രി മറുപടി പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച നിയമസഭയ്ക്ക് അകത്തും ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT