India

എഎപി നേതാവും സാമ്പത്തിക വിദഗ്ധയുമായ മീരാ സന്യാല്‍ അന്തരിച്ചു

 പ്രശസ്ത സാമ്പത്തിക വിദഗ്ധയും എഎപി നേതാവുമായിരുന്ന മീരാ സന്യാല്‍ (57) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ടിലേറെ നിന്ന ബാങ്കിങ് ജോലി അവസാനിപ്പിച്ചാണ് ജന്‍

സമകാലിക മലയാളം ഡെസ്ക്

 മുംബൈ:  പ്രശസ്ത സാമ്പത്തിക വിദഗ്ധയും എഎപി നേതാവുമായിരുന്ന മീരാ സന്യാല്‍ (57) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ടിലേറെ നിന്ന ബാങ്കിങ് ജോലി അവസാനിപ്പിച്ചാണ് ജന്‍മം കൊണ്ട് കൊച്ചിക്കാരിയായ മീര രാഷ്ട്രീയത്തിലിറങ്ങിയത്. രാഷ്ട്രീയ പ്രവേശം നടത്തുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് റോയല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു  അവര്‍. 

2014 ല്‍ മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. മീരയുടെ നിര്യാണത്തിലൂടെ മികച്ച സാമ്പത്തിക വിദഗ്ധയെയും മാന്യയായ വ്യക്തിയെയുമാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് എഎപി  നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT