India

എഎപിയുമായി ധാരണയില്ലെങ്കില്‍ മത്സരിക്കില്ല; ഭീഷണിയുമായി മാക്കന്‍, ഡല്‍ഹി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

എഎപി സഖ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനാമാകാതെ നീളുന്നത് ഡല്‍ഹി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഎപി സഖ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനാമാകാതെ നീളുന്നത് ഡല്‍ഹി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കുന്നു. ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ പിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അജയ് മാക്കന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ഹൈക്കമാന്റ് ഏഴ് സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിയോജിപ്പ് വ്യക്തമാക്കി അജയ് മാക്കന്‍ രംഗത്തെത്തിയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ എഎപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ മാക്കന്‍ വ്യക്തമാക്കിയിരിക്കുന്നു. 

കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യസാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ ഇരുഭാഗത്തിനും ഇനിയും ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സ്ഥിരതയില്ലാതെയാണ് കോണ്‍ഗ്രസ് നേതൃത്വം പെരുമാറുന്നതെന്ന് എഎപി നേതൃത്വം ആരോപിച്ചു. ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ എഎപിയുമായി സഖ്യം വേണ്ടെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. 

ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പകരം ഹരിയാനയില്‍ ഒരു സീറ്റ് എഎപിയ്ക്ക് നല്‍കും.  അഞ്ച് സീറ്റ് തങ്ങള്‍ക്ക് വേണമെന്നായിരുന്നു എഎപിയുടെ പക്ഷം. എന്നാല്‍ പിന്നീട് മൂന്ന്-മൂന്ന് ഫോര്‍മുലയിലേക്ക് എത്തിയിരുന്നു. ഒരു സീറ്റില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താമെന്നും തീരുമാനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പോര് മുറുകുന്നത് മൂലമാണ് ഇനിയും സീറ്റ് ധാരണയിലെത്താന്‍ സാധിക്കാത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT