India

എയര്‍പോര്‍ട്ടില്‍ വൈകിയെത്തി; ബഹളം വെച്ച് തെലുങ്ക് ദേശം എംപി

വിമാത്താവളത്തില്‍ തെലുങ്ക്‌ദേശം എംപി ജെസി ദിവാകര്‍ റെഡ്ഢി ബഹളം വെച്ചതിന് പിന്നാലെ രാവിലെ പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം വൈകി - വൈകിയെത്തിയതാണ് എംപി ബഹളം വെക്കാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വിശാഖപട്ടണം വിമാത്താവളത്തില്‍ തെലുങ്ക്‌ദേശം എംപി ജെസി ദിവാകര്‍ റെഡ്ഢി ബഹളം വെച്ചതിന് പിന്നാലെ രാവിലെ പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം വൈകി. വിമാനത്താവളത്തില്‍ വൈകിയെത്തിയതാണ് എംപി ബഹളം വെക്കാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോര്‍ഡിംഗ് പാസ് ലഭിക്കാന്‍ വൈകിയതാണ് ബഹളത്തിന് കാരണമായതെന്നാണ് എംപി പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതാദ്യമല്ലെന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേസംഭവം ആവര്‍ത്തിച്ചതായും എംപി പറഞ്ഞു. 

വിമാനയാത്രയ്ക്കിടെ ശിവസേന എംപി ഗെയ്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനകമ്പനികള്‍ ഒറ്റക്കെട്ടായി ഗെയ്ക് വാദിന് ടിക്കറ്റ് നിഷേധിച്ചിരുന്നു. സംഭവത്തില്‍ പിന്നിട് എംപി മാപ്പുപറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT