India

എല്‍ഇഡി സ്‌ക്രീനിലെ നഗ്നദൃശ്യങ്ങള്‍ കണ്ട് യാത്രക്കാര്‍ ഞെട്ടി; ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ നടന്നത്

രാജീവ് ചൗക്കിലെ മോട്രോസ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍.  പരസ്യപ്രചാരണ ബോര്‍ഡിലാണ് ഒരുമിനിറ്റോളം നീണ്ട വീഡിയോ പ്രദര്‍ശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: രാജീവ് ചൗക്കിലെ മോട്രോസ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍. പ്ലാറ്റ്‌ഫോമില്‍ പരസ്യപ്രചാരണത്തിനായി നിര്‍മ്മിച്ച ബോര്‍ഡിലാണ് ഒരുമിനിറ്റോളം നീണ്ട വീഡിയോ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം പകര്‍ത്തിയ മൊബൈല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കിയത്. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും എല്‍ഇഡി സ്‌ക്രീനുകളുടെ പണി മുഴുവനായും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഒരു സ്വകാര്യഏജന്‍സിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നുമാണ് ഡിഎംആര്‍സിയുടെ വാദം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്നും സിഐഎസ്എഫ് സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്. വീഡിയോ പ്രദര്‍ശിപ്പിച്ച സമയത്ത് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും പ്ലാറ്റ് ഫോമിലും ഉണ്ടായിരുന്നു. 

സമാനമായ സംഭവം 2015ല്‍ കല്‍പ്പറ്റ ബസ് സ്റ്റാന്റിലും സംഭവിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും