India

എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്പിബി തന്നെയാണ് വിഡിയോ സന്ദേശത്തിലൂടെ ആരോഗ്യ സ്ഥിതി പുറത്തുവിട്ടത്. തനിക്കു പനിയും ജലദോഷവും ശ്വാസതടസവും അനുഭവപ്പെട്ടതായി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്നു കോവിഡ് പരിശോധന നടത്തുകയായിരുന്നു. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചതായി എസ്പിബി അറിയിച്ചു. വീട്ടില്‍ കഴിയാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെങ്കിലും ആശുപത്രിയില്‍ മതിയെന്ന് താന്‍ നിര്‍ദേശിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ആശുപത്രിയില്‍ കഴിയാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പനി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്കു ചെറിയ ജലദോഷം മാത്രമേയുള്ളുവെന്ന എസ്പിബി പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നത്. ആരോഗ്യ സ്ഥിതി ആരാഞ്ഞ് തന്നെ വിളിക്കേണ്ടതില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി