India

ഏഴ്‌ കോടിയോളം പേര്‍ക്ക്‌ തൊഴില്‍ നഷ്ടം, സാര്‍വ്വദേശിയ തൊഴിലാളി ദിനത്തില്‍ രാജ്യത്തെ ആശങ്കയിലാക്കി കണക്കുകള്‍

രാജ്യത്ത്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ 7.2 കോടി ജനങ്ങള്‍ക്ക്‌ തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തൊഴിലാളി ദിനത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന കണക്കുകളാണ്‌ രാജ്യത്ത്‌ നിന്ന്‌ വരുന്നത്‌. കോവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ 7.2 കോടി ജനങ്ങള്‍ക്ക്‌ തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്‌.

മാര്‍ച്ച്‌ 22 വരെ 42.6 ആയിരുന്നു രാജ്യത്തെ തൊഴില്‍ പങ്കാളിത്തം. ഇപ്പോഴത്‌ 25.4 ശതമാനമായി കുറഞ്ഞുവെന്ന്‌ സെന്റര്‍ ഫോര്‍ മോണിറ്റിങ്‌ ഇന്ത്യന്‍ ഇക്കണോമിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്‌ മൂന്നിന്‌ ശേഷം വലിയ ഇളവ്‌ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്ന്‌ കാര്യങ്ങള്‍ ഉടന്‍ മെച്ചപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ലോക്ക്‌ഡൗണ്‍ കാലത്ത്‌ തൊഴിലില്ലായ്‌മ 21നപം 26 ശതമാനത്തിനും ഇടയിലായി. എട്ടര കോടി ആളുകള്‍ രാജ്യത്ത്‌ ഇപ്പോള്‍ തൊഴില്‍ തേടി അലയുന്നു. കോവിഡ്‌ കേസുകള്‍ രണ്ടാഴ്‌ചക്കിടയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്ത ഇടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ തൊഴില്‍ ലഭ്യതയില്‍ നേരിയ മാറ്റമുണ്ടാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. തൊഴില്‍ മേഖലയിലെ പുനരുജ്ജീവനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി