പ്രതീകാത്മക ചിത്രം 
India

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈയിലാണ് സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനും പൂ വില്‍പ്പനക്കാരനുമായ എം രാജ (26)യെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30ന് കാണാതായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചിലും നടത്തിയിരുന്നു. 

അതിനിടെയാണ് കുറ്റിക്കാട്ടില്‍ മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT