India

ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; 7 പേര്‍ പിടിയില്‍

സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


നോയിഡ: ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടറിലെ 135-ലെ ഫാംഹൗസില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയാണ് ഒരു സ്ത്രീ തന്നെയും രണ്ടുസുഹൃത്തുക്കളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി എക്‌സ്പ്രസ് വേ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കഴിഞ്ഞദിവസം രാത്രി ലാജ്പുത് നഗര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് കാറില്‍ കയറ്റികൊണ്ടുപോയവര്‍ ഒരു ഫാംഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 

അതേസമയം ബലാത്സംഗത്തിനിരയായെന്ന് പരാതി നല്‍കിയ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന് ശേഷമാണ് കാറിലെത്തിയ രണ്ടുപേര്‍ ഫാംഹൗസിലേക്ക് കൊണ്ടുപോയത്. ഫാംഹൗസിലെത്തിയപ്പോള്‍ ഏഴുപേര്‍ കൂടി എത്തി.

ഇതോടെ സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരത്തെ നല്‍കിയ പണം ബലമായി തിരികെവാങ്ങിക്കുകയും ചെയ്തു. ബലാത്സംഗത്തിനുശേഷം പ്രതികള്‍ സ്ത്രീകളെ പ്രധാനറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും സംഭവം നടന്ന ഫാംഹൗസ് സീല്‍ ചെയ്തിട്ടുണ്ടെന്നും ഗൗതംബുദ്ധനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21